എന്താണ് എലിപ്പനി?
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. എലികളുടെ വൃക്കയിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ അവയുടെ മൂത്രത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. എലിമൂത്രം കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മുറിവുകളിലൂടെയോ ഉള്ളിൽ കടക്കുന്നതോടെയാണ് രോഗം ഉണ്ടാകുന്നത്. പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്യുന്നവർ, മൃഗങ്ങളുടമായി അടുത്തിടപഴകുന്നവർ, കശാപ്പുശാലകളിലെ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരിലൊക്കെ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എലിപ്പനിയുടെ ലക്ഷണങ്ങൾ
കനത്ത പനി
കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക
തലവേദന
തണുപ്പ്
പേശി വേദന
വയറുവേദന
ഛർദ്ദി
വയറിളക്കം
മഞ്ഞപ്പിത്തം
ചുണങ്ങു
മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറ, പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.