22.4 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്
Uncategorized

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.

പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.

അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മറ്റന്നാൾ വരെ തുടരും.

Related posts

ലോൺ തിരിച്ചടച്ചില്ല; ഹീര ഗ്രൂപ്പ് എംഡി ഇഡി അറസ്റ്റിൽ

Aswathi Kottiyoor

ശബരിമല സന്നിധാനത്തെ ഭസ്മക്കുളം മാറ്റിസ്ഥാപിക്കും; തറക്കല്ലിടൽ ഇന്ന്

Aswathi Kottiyoor

വടകരയിലെ 26 കിലോ സ്വർ‌ണതട്ടിപ്പ്; 4.5 കിലോ സ്വർണം കണ്ടെത്തി; പ്രതി തിരുപ്പൂരിലെ ബാങ്കിൽ പണയം വെച്ചു

Aswathi Kottiyoor
WordPress Image Lightbox