24.1 C
Iritty, IN
November 13, 2024
  • Home
  • Uncategorized
  • വയനാട് ദുരന്തമേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്ത്: ആഢംബരഹോട്ടലിലെ താമസത്തിന്റെ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുതെന്ന് സിപിഐ
Uncategorized

വയനാട് ദുരന്തമേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്ത്: ആഢംബരഹോട്ടലിലെ താമസത്തിന്റെ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുതെന്ന് സിപിഐ

ചൂരല്‍മല-മുണ്ടക്കൈ ദുരന്ത മേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്തില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് സിപിഐ പരാതി നല്‍കി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ കൗണ്‍സിലാണ് പരാതി നല്‍കിയത്

നൂറുകണക്കിന് വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം പോലും ഇല്ലാതെ സേവനം ചെയ്തുവെന്ന് സിപിഐ പരാതിയില്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരടക്കം ആശ്രയിച്ചത് ഗസ്റ്റ് ഹൗസുകളും സാമൂഹിക അടുക്കളകളയുമാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത്. വാര്‍ത്ത വന്നപ്പോള്‍ ഈ ലോബി സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ്. ധൂര്‍ത്തിനായി ഉപയോഗിച്ച തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുത്. ഇത് ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും സിപിഐ പരാതിയിലൂടെ ആവശ്യപ്പെട്ടു.

Related posts

കെട്ടിടം ശോച്യാവസ്ഥയിൽ, ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പരാധീനതകൾക്ക് നടുവിൽ

Aswathi Kottiyoor

‘മാതാപിതാക്കൾക്കിഷ്ടമില്ലെങ്കിൽ പിന്മാറാം’; വിവാ​ഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

Aswathi Kottiyoor

3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി’; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

Aswathi Kottiyoor
WordPress Image Lightbox