24.2 C
Iritty, IN
November 12, 2024
  • Home
  • Uncategorized
  • ‘ബിജെപി രാജ്യത്തുള്ളിടത്തോളം കാലം മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ല’: അമിത് ഷാ
Uncategorized

‘ബിജെപി രാജ്യത്തുള്ളിടത്തോളം കാലം മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ല’: അമിത് ഷാ

രാജ്യത്ത് ബിജെപിയുള്ള കാലം വരെ മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ ഗൂഢാലോചന നടപ്പിലാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയുമെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്നാണ് അമിത് ഷാ അടിവരയിട്ട് വ്യക്തമാക്കിയത്. ഒരു പ്രത്യേക മതത്തിന് സംവരണം നല്‍കാനാവില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമെന്ന് പറയുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല – അമിത് ഷാ വ്യക്തമാക്കി.

മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ ആര്‍ക്കാണ് സംവരണം കുറയുകയെന്ന് ഝാര്‍ഖണ്ഡിലെ ജനങ്ങളോട് ഞാന്‍ ചോദിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളുടെ, ദളിതരുടെ, ഗോത്ര വര്‍ഗക്കാരുടെയെല്ലാം സംവരണമാണ് കുറയുക. രാഹുല്‍ ബാബ എന്തൊക്കെ ഗൂഢാലോചനകള്‍ നിങ്ങളുടെ മനസില്‍ ഉണ്ടെങ്കിലും ബിജെപി രാജ്യത്തുള്ളിടത്തോളം കാലം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ലഭിക്കില്ല – അമിത് ഷാ വ്യക്തമാക്കി

Related posts

‘കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ DYFI ഇതുവരെ വിതരണം ചെയ്തത് 14 ലക്ഷം പൊതിച്ചോറുകള്‍’: വി കെ സനോജ്

Aswathi Kottiyoor

ഗിഫ്റ്റ് സിറ്റിക്ക് സ്ഥലമേറ്റെടുപ്പ്: കൃഷി കുറഞ്ഞു, കാട് കയറി വന്യജീവി ആക്രമണം കൂടി; താമസം മാറി നാട്ടുകാര്‍

Aswathi Kottiyoor

നേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍! ഇനി കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പില്‍

Aswathi Kottiyoor
WordPress Image Lightbox