23.7 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • ഉൽപ്പാദനം കുറഞ്ഞു; കുതിച്ചുയർന്ന് ഉള്ളിവില, നൂറിനോടടുത്ത് വില കേരളത്തിലും
Uncategorized

ഉൽപ്പാദനം കുറഞ്ഞു; കുതിച്ചുയർന്ന് ഉള്ളിവില, നൂറിനോടടുത്ത് വില കേരളത്തിലും

കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം.

മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും വില വർധിക്കുകയാണ്. ഉൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല. സവാള ക്വിൻ്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ വ്യാപാരികൾ ലേലം കൊള്ളുന്നത്.

Related posts

പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; DYSP ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപക മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

Aswathi Kottiyoor
WordPress Image Lightbox