33 C
Iritty, IN
November 8, 2024
  • Home
  • Uncategorized
  • ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍. ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്ത്.
Uncategorized

ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍. ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്ത്.

ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍. ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്ത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചു.

പ്രതിമാസം ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ അനുവദിക്കുന്നത് 6000 രൂപയാണ്. ഈ സ്ഥിതി ഉള്ളപ്പോഴാണ് പ്രതിദിനം 4000 രൂപ ഉദ്യോഗസ്ഥര്‍ എഴുതിയെടുക്കുന്നത്. മന്ത്രിമാര്‍ പോലും ഗസ്റ്റ് ഹൗസുകളെ ആശ്രയിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലുകളില്‍ താമസിച്ചത്.

പാവപ്പെട്ട സാധാരണക്കാരായ ആളുകള്‍ ദുരന്തത്തിന് ഇരയാകുമ്പോള്‍ അവര്‍ക്ക് അനുവദിക്കേണ്ട പണം ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിത്തിന് വേണ്ടി വിനിയോഗിച്ചു എന്ന് പറഞ്ഞാല്‍ വിഷമകരമായ കാര്യമാണെന്ന് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ആഢംബരം കാണിക്കാന്‍ നല്‍കാനുള്ളതല്ല ദുരന്ത നിവാരണത്തിനുള്ള പണമെന്ന് പറഞ്ഞുകൊടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വിശദമാക്കി. ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയം റവന്യൂ വകുപ്പ് അന്വേഷിക്കണമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ ഉദ്യോഗസ്ഥര്‍ റസ്റ്റ് ഹൗസില്‍ ആണ് ഇത്തരം സമയങ്ങളില്‍ താമസിക്കുക. ഇത് അപൂര്‍വ്വം. എന്താണ് സംഭവിച്ചതെന്ന് റവന്യൂ വകുപ്പ് അന്വേഷിക്കണം. ദുരന്തസമയത്ത് ദുരിത ബാധിതര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. അവര്‍ക്ക് വാടക നല്‍കേണ്ട പണം ഉപയോഗിക്കുന്നത് അക്ഷന്തവ്യമായ തെറ്റ് – അദ്ദേഹം വിശദമാക്കി.

Related posts

‘അജ്ഞാത വാസം’ വെടിഞ്ഞ് മുകേഷ്; പ്രതിഷേധങ്ങൾക്കിടെ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരത്തെ വീട് വിട്ടു

Aswathi Kottiyoor

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട: കഞ്ചാവും ചരസും രാസലഹരിയുമായി മൂന്നു പേര്‍ പിടിയില്‍

Aswathi Kottiyoor

ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു, 105 പേർ പാർട്ടി വിട്ടു; വിഭാഗീയത ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വെല്ലുവിളി

Aswathi Kottiyoor
WordPress Image Lightbox