November 8, 2024
  • Home
  • Uncategorized
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 211 കോടി രൂപകൂടി അനുവദിച്ചു
Uncategorized

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 211 കോടി രൂപകൂടി അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപകൂടി സര്‍ക്കാര്‍ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജനറല്‍ പര്‍പ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും അനുവദിച്ചു. മുന്‍സിപ്പാലിറ്റികള്‍ക്ക് 26 കോടിയും, കോര്‍പറേഷനുകള്‍ക്ക് 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 6250 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതെന്നും ധനമന്ത്രി അറിയിച്ചു.

Related posts

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ആരംഭിക്കുന്നു

Aswathi Kottiyoor

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കാലാവസ്ഥ വ്യതിയാന ഇൻഷുറൻസ് തുക വിതരണ ഉദ്ഘാടനം

Aswathi Kottiyoor

വത്സലയെ ആക്രമിച്ചത് ‘മഞ്ഞക്കൊമ്പൻ’; ആന മദപ്പാടിലെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox