32.1 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി, രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ
Uncategorized

ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി, രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ


ബെംഗളൂരു: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. ബസ്സിൽ തന്നെ മരണവും സംഭവിച്ചു. കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ഡ്രൈവറായ കിരണ്‍ കുമാറാണ് (40) ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നെലമംഗലയിൽ നിന്ന് ദസനപുര ഭാഗത്തേക്ക് ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം.

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ ഉരസി. ഒട്ടും വൈകാതെ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ബസ് റോഡരികിൽ നിർത്തി. ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടനെ തന്നെ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കിരൺ കുമാറിന്‍റെ മരണത്തിൽ അനുശോചിച്ചു. മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ കുടുംബത്തെ സന്ദർശിച്ച് ധനസഹായം ഉറപ്പ് നൽകി.

Related posts

തേക്ക് മുറിക്കുമ്പോൾ കാൽ വഴുതിവീണു, ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

Aswathi Kottiyoor

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ എൽപി സ്കൂളിൽ ഗണപതി ​ഹോമം; സംഭവം കോഴിക്കോട്

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍

Aswathi Kottiyoor
WordPress Image Lightbox