26.7 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി
Uncategorized

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ.

നാലാം പ്രതി ഷംസുദ്ദീനെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. ഇസ്രത്ത് ജഹാൻ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. 8 വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൻ്റെ വിചാരണക്കിടെ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

Related posts

തൃശ്ശൂർ പൂരം പ്രദർശന നഗരിയുടെ വാടക വര്‍ധിപ്പിച്ചതിനെതിരെ കോൺഗ്രസ് രാപകൽ സമരം

Aswathi Kottiyoor

വിഷവായു തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും.*

Aswathi Kottiyoor

സുരേഷേട്ടന്‍റെ വിജയത്തിന്’; ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്

Aswathi Kottiyoor
WordPress Image Lightbox