28.6 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • പൊലീസ് പാതിരാ പരിശോധനയെ ന്യായീകരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ, ‘കോൺഗ്രസ് വനിതാ നേതാക്കളുടെ പരാതി കിട്ടിയില്ല”
Uncategorized

പൊലീസ് പാതിരാ പരിശോധനയെ ന്യായീകരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ, ‘കോൺഗ്രസ് വനിതാ നേതാക്കളുടെ പരാതി കിട്ടിയില്ല”

പാലക്കാട് : രാഷ്ട്രീയ പാർട്ടി നേതാക്കൾ താമസിച്ച ഹോട്ടലിലെ രാത്രി പരിശോധനയെ ന്യായീകരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സതീദേവിയുടെ വീശദീകരണം. പരിശോധനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് വനിതാ നേതാക്കളുടെ പരാതി ഉച്ചവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ അക്കാര്യം പരിശോധിക്കും.

തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണ് നടന്നതെന്നാണ് വിവരം. ഇതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ, പരാതി ലഭിച്ചാൽ പരിശോധിക്കും. സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരിശോധനകൾ ഉണ്ടാകാറുണ്ടെന്നും പി സതീദേവി പ്രതികരിച്ചു.

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കമാണ് അർധരാത്രി പൊലീസ് പരിശോധന നടത്തിയത്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പറഞ്ഞ് പൊലീസ് മലക്കം മറിഞ്ഞു. കോൺഗ്രസ് ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

Related posts

എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാ ദിനാഘോഷവും വായനാ വാരത്തിൻ്റെ ഉദ്ഘാടനവും നടന്നു

Aswathi Kottiyoor

ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതീവ രൂക്ഷം

Aswathi Kottiyoor

അമ്മയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല, തഹസിൽദാരുടെ വാഹനത്തിന് മകൻ തീയിട്ടു!

Aswathi Kottiyoor
WordPress Image Lightbox