23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നു; ഇ.പി. ജയരാജന്‍ ഹൈക്കോടതിയില്‍
Uncategorized

ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നു; ഇ.പി. ജയരാജന്‍ ഹൈക്കോടതിയില്‍

ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇ.പി. ജയരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്.ഇപി ജയരാജന്‍ ബിജെപിയിൽ ചേരാന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാര്‍ എന്നയാളുമായി ശോഭാ സുരേന്ദ്രനെ ഡൽഹിയിൽ ലളിത് ഹോട്ടലില്‍ വച്ച് കണ്ട് ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചുവെന്നും പിന്നീട് പിന്‍മാറിയെന്നും ആയിരുന്നു ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രസ്താവന.

ഇപി. ജയരാജന്‍ ജൂൺ 15ന് നൽകിയ നല്‍കിയ ഹര്‍ജി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഡിസംബര്‍ മാസത്തിലേക്ക് കേസ് ദീര്‍ഘമായി നീട്ടി അവധിക്ക് വച്ച മജിസ്ട്രേട്ട് കോടതിയുടെ നടപടി തന്റെ കേസിന്റെ നടത്തിപ്പിന് കാലതാമസവും അതുമൂലം തനിക്ക് അപരിഹാര്യമായ കഷ്ട നഷ്ടങ്ങളും ഉണ്ടാകുന്നുവെന്നും കാണിച്ചാണ് ഇപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് അടുത്ത ഒരു ദിവസത്തേയ്ക്ക് വച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

Related posts

നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി

Aswathi Kottiyoor

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി ശരിവെച്ച് സുപ്രീംകോടതി

Aswathi Kottiyoor

കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോള്‍

Aswathi Kottiyoor
WordPress Image Lightbox