22.2 C
Iritty, IN
November 5, 2024
  • Home
  • Uncategorized
  • പേരാവൂർ പുതുശേരിയിലെ ഫിദക്ക് ജീവിതത്തിലേക്കെത്താൻ സഹായം വേണം
Uncategorized

പേരാവൂർ പുതുശേരിയിലെ ഫിദക്ക് ജീവിതത്തിലേക്കെത്താൻ സഹായം വേണം


പേരാവൂർ: പേരാവൂർ പുതുശേരിയിലെ ഫിദ ഷെറിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായം വേണം. ബ്ലഡ് ക്യാൻസർ ബാധിച്ച് കോടിയേരി ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഫിദ ഷെറിന്(20) ജീവിതത്തിലേക്ക് തിരിച്ചെത്താൻ അടിയന്തിരമായി മഞ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകാനാണ് ഡോക്ടർമാരുടെ നിർദ്ദേശം. 25 ലക്ഷം രൂപ ചികിത്സാചിലവ് വരുന്ന ഈ ശസ്ത്രക്രിയക്ക് പണം നൽകാൻ നിർധനരായ കുടുബത്തിന് സുമനസ്സുകളുടെ സഹായം വേണം. ഫിദ ഷെറിന്റെ ചികിത്സക്കായി സണ്ണി ജോസഫ് എംഎൽഎയും പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രക്ഷാധികാരികളായും ചികിത്സകമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അരിപ്പയിൽ മജീദ് ചെയർമാനും കെ എ രജീഷ് കൺവീനറുമായി കാനറാബാങ്ക് പേരാവൂർ ശാഖയിൽ അകൗണ്ടും ആരംഭിച്ചു. സുമനസ്സുകൾ 7012291508 ഗൂഗിൾ പേയിലോ 110208643800 എന്ന അകൗണ്ട് നമ്പറിലോ, ഈ ക്യു ആർ കോഡ് സ്കാൻ ചെയ്തോ സഹായിക്കണം.

Related posts

മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

Aswathi Kottiyoor

കുരുന്നുകള്‍ക്ക് കരുതലായി സര്‍ക്കാര്‍; അങ്കണവാടിയില്‍ ആഴ്ച‌യില്‍ രണ്ട് ദിവസം പാലും മുട്ടയും

Aswathi Kottiyoor

എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമം: സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox