ഇന്നലെയാണ് പോക്സോക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അഞ്ചുകുന്ന് സ്വദേശി രതിൻ ആത്മഹത്യ ചെയ്തത്. പൊലീസ് പോക്സോക്കേസിൽ പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. എന്നാൽ യുവാവിന്റേത് തെറ്റിദ്ധാരണ ആയിരുന്നെന്നും കേസടുത്തത് പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിന് ആണെന്നുമാണ് കമ്പളക്കാട് പൊലീസിൻ്റെ വാദം. പൊലീസ് വാദം തെറ്റാണെന്ന് ആരോപിച്ച കുടുംബം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത ഭീഷണിക്ക് ഇരയായിട്ടാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് ഉയരുന്ന ആക്ഷേപം.
- Home
- Uncategorized
- പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് വീഡിയോ; യുവാവിന്റെ ആത്മഹത്യയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം