25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വന്‍തുക ഫീസ് വാങ്ങിയിട്ടും യോജിച്ച വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി
Uncategorized

വന്‍തുക ഫീസ് വാങ്ങിയിട്ടും യോജിച്ച വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി

ബെംഗളൂരു: ഉയര്‍ന്ന ഫീസ് ഈടാക്കിയിട്ടും അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കാതിരുന്നതോടെ മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി. ബെംഗളൂരു സ്വദേശി വിജയകുമാര്‍ കെ എസ് എന്നയാളാണ് മാട്രിമോണിയല്‍ സൈറ്റിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉപഭോകൃത കോടതിയാണ് പിഴ ചുമത്തിയത്.

വിജയകുമാര്‍ തന്‌റെ മകനായ ബാലാജിക്ക് വേണ്ടിയാണ് ദില്‍മില്‍ എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ ആരംഭിച്ചത്. വധുവിനെ കണ്ടെത്താന്‍ 30,000 രൂപയായിരുന്നു സംഘം ഫീസായി വാങ്ങിയത്. 45 ദിവസത്തിനുള്ളില്‍ യോജിച്ച വധുവിനെ കണ്ടെത്താനാകുമെന്നായിരുന്നു സൈറ്റിന്റെ ഉറപ്പ്. എന്നാല്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സ്ഥാപനത്തിന് സാധിച്ചില്ല. ഇതോടെ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിജയകുമാര്‍ മാട്രിമോണിയെ സമീപിച്ചിരുന്നു. പണം തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞ അധികൃതര്‍ വിജയകുമാറിനേ് നേരെ അസഭ്യ വാക്കുകളും ഉപയോഗിച്ചു. ഇതോടെ ഏപ്രില്‍ 9ന് വിജയകുമാര്‍ സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ദില്‍മില്‍ പ്രതികരിച്ചില്ല.

ഇതോടെയാണ് പരാതിക്കാരന്‍ ഉപഭോകൃത കോടതിയെ സമീപിക്കുന്നത്. പരാതി പരിശോധിച്ച കോടതി വാഗ്ദാനം ചെയ്തത് പോലെ സ്ഥാപനം പരാതിക്കാരന് ഒരു പ്രൊഫൈല്‍ പോലും കാണിച്ചുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഫീസായി വാങ്ങിയ 30,000 രൂപയ്ക്ക് പുറമെ സേവനം നല്‍കാത്തതിന് 20,000 രൂപ, മാനസിക ബുദ്ധിമുട്ടിന് 5000 രൂപ എന്നിവയും കോടതി ചെലവായി 5000 രൂപയും നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

Related posts

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം ഏഴായി

Aswathi Kottiyoor

ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നു; ഇ.പി. ജയരാജന്‍ ഹൈക്കോടതിയില്‍

Aswathi Kottiyoor

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചു, പരാതി

Aswathi Kottiyoor
WordPress Image Lightbox