21.3 C
Iritty, IN
November 5, 2024
  • Home
  • Uncategorized
  • അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം
Uncategorized

അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം

ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം. പ്രതിക്കെതിരെ ആറ് കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണിത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഇയാൾക്ക് ഒറ്റ തവണയായി മാത്രം ജീവപര്യന്തം അനുഭവിച്ചാൽ മതിയാകും. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത് അതിൽ തന്നെ തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ

Related posts

പ്രദേശത്തെക്കുറിച്ച് പഠിച്ചശേഷം കടകളിൽ മോഷണം, പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പിടികൂടി

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ദ്വിദിന സംസ്ഥാന ക്യാമ്പ് സമാപിച്ചു.

Aswathi Kottiyoor

ബോട്ടിൽ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു

Aswathi Kottiyoor
WordPress Image Lightbox