ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്. വ്യാജ ഫോൺ കോളുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും പണം നഷ്ടമാകുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. ഇത് തടയാൻ വേണ്ടിയാണ് സൈബർ പൊലീസ് ‘സൈബർ വാൾ’ തയ്യാറാക്കുന്നത്. ഈ ആപ്പ് വഴി ഫോൺനമ്പറുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാൻ സാധിക്കും. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷനാണ് ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.