26.1 C
Iritty, IN
November 5, 2024
  • Home
  • Uncategorized
  • കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി; നാലാം പ്രതിയെ വെറുതെ വിട്ടു
Uncategorized

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി; നാലാം പ്രതിയെ വെറുതെ വിട്ടു


കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ 3 വരെയുള്ള പ്രതികൾ‌ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. അബ്ബാസ് അലി, ഷംസൂൺ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്. 2016 ജൂൺ 15നായിരുന്നു സംഭവം.

ഒക്ടോബർ 29 ന് വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കോടതി കൂടുതൽ വ്യക്തത തേടുകയായിരുന്നു. വീണ്ടും വാദം കേട്ട ശേഷമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയാൻ തീരുമാനിച്ചത്. 2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ.

Related posts

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Aswathi Kottiyoor

“നീലകുറിഞ്ഞി” മെഗാ ക്വിസ് ചൊവ്വാഴ്ച

ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം

Aswathi Kottiyoor
WordPress Image Lightbox