33.8 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം; അപകടമുണ്ടായത് ഉത്തരാഖണ്ഡിലെ അൽമോറയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
Uncategorized

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം; അപകടമുണ്ടായത് ഉത്തരാഖണ്ഡിലെ അൽമോറയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. ബസ്സിൽ കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്.

ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും ആവശ്യമെങ്കിൽ എയർ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദേശം നൽകി.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related posts

മാവില്‍ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്നു; 2 മേജർ ശസ്ത്രക്രിയകൾ, എട്ട് വയസുകാരന് പുതുജീവൻ

Aswathi Kottiyoor

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

Aswathi Kottiyoor

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍? 2 പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox