25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം’: സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം
Uncategorized

‘ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം’: സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം


തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും എം വി​ ​ഗോവിന്ദൻ വ്യക്തമാക്കി.

ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാർട്ടിയിൽ ചേരുന്നതിൽ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടു വരുന്നവരെ സ്വീകരിക്കാൻ സി പിഎമ്മിന് മടിയില്ല. തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ചയല്ലെന്നും എംബി രാജേഷ് പറഞ്ഞു.

Related posts

ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Aswathi Kottiyoor

ചികിത്സാപ്പിഴവ്, മസ്തിഷ്ക ക്ഷതം സംഭവിച്ച നവജാത ശിശു മരിച്ചു; നടപടി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി അമ്മ

Aswathi Kottiyoor

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

Aswathi Kottiyoor
WordPress Image Lightbox