ഇവിടെ പ്രാദേശിക ഓട്ടോകൾക്ക് മാത്രമേ സർവീസ് നടത്താൻ അനുമതിയുള്ളൂ. ഹെയർപിൻ വളവുകൾ നിറഞ്ഞ പമ്പ പാതയിൽ ഓട്ടോറിക്ഷകളുടെ യാത്ര സുരക്ഷിതമല്ല. ഒട്ടേറെ വലിയവാഹനങ്ങൾ സഞ്ചരിക്കുന്നതിനിടയിൽ ഓട്ടോറിക്ഷകൾ ശ്രദ്ധയിൽപ്പെടാതെ അപകടങ്ങൾക്ക് സാധ്യതയുണ്ട്.
ഒപ്പം കുത്തനെയുള്ള കയറ്റങ്ങളിൽ നിയന്ത്രണംവിട്ടാൽ വലിയ അപകടങ്ങളും സംഭവിക്കും. അപകടമുണ്ടായാൽ കാറിലെപോലെ സീറ്റ് ബെൽറ്റ്, എയർബാഗ് പോലെയുള്ള സുരക്ഷാസംവിധാനങ്ങളും ഓട്ടോറിക്ഷയിൽ ഇല്ല. ശബരിമല സേഫ് സോൺ പദ്ധതി നടപ്പാക്കിയശേഷം അപകടങ്ങൾ ഒട്ടേറെ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് അനുമതി നൽകാൻ തീരുമാനമായത്. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല.
അതുകൊണ്ട് യോഗ തീരുമാനത്തിന്റെ ആനുകൂല്യത്തിൽ ഇതരജില്ലകളിലെ ഓട്ടോറിക്ഷകൾക്ക് പമ്പയിലേക്ക് എത്താനാവില്ല. ഉത്തരവ് ഇറങ്ങിയാലും സംസ്ഥാന പെർമിറ്റിന് പ്രത്യേകം അപേക്ഷ നൽകി ഉത്തരവ് വാങ്ങിയാൽ മാത്രമേ ജില്ലയ്ക്ക് പുറത്ത് ഓടാൻ സാധിക്കൂ.