32.6 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • അശ്വിനി കുമാർ വധക്കേസ്; 3-ാം പ്രതി മാത്രം കുറ്റക്കാരൻ, 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടു
Uncategorized

അശ്വിനി കുമാർ വധക്കേസ്; 3-ാം പ്രതി മാത്രം കുറ്റക്കാരൻ, 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂര്‍: അശ്വിനി കുമാർ വധക്കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും. 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.

2005 മാർച്ച്‌ 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബസിനുള്ളിൽ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കേസിൽ 14 എൻഡിഎഫ് പ്രവർത്തകരായിരുന്നു പ്രതികൾ. നാല് പ്രതികൾ ബസിനുള്ളിൽ ആക്രമിച്ചു. അഞ്ച് പേർ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നായിരുന്നു എന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ.

Related posts

മദ്യപാനത്തിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം; കൊലപാതകമെന്ന സംശയത്തിൽ 3 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

വിജയയാത്രയ്ക്കിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്

Aswathi Kottiyoor

സ്പീഡ് ബ്രേക്കറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, പിന്നാലെ വന്ന കാർ പാഞ്ഞുകയറി, യുവാവിനും സഹോദരിമാർക്കും ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox