തേയില തോട്ടത്തിൽ പണിക്കെത്തിയ കൃഷ്ണകുമാർ തോട്ടിലിറങ്ങിയപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കാലും നട്ടെല്ലിൻ്റെയും തലയോട്ടിയുടെയും ഭാഗങ്ങൾ കണ്ടെത്തി.
ഓഗസ്റ്റ് 7ന് ഉപ്പുതറയിൽ നിന്നും 85 കാരിയായ ചെല്ലമ്മയെ കാണാതായിരുന്നു. ഇപ്പോൾ ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ചെല്ലമ്മയുടേതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെയും ഡിഎൻഎ പരിശോധനാ ഫലത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ കണ്ടത്തിയ ശരീര ഭാഗങ്ങൾ ചെല്ലമ്മയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.