കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തിൽ ഇനി മാലിന്യ സംസ്കരിക്കാൻ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധവുമായി ഇരു ദേവസ്വങ്ങളും രം ഗത്തെത്തിയിട്ടുണ്ട്. തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എട്ട് ഘടക പൂരങ്ങളും ചേർന്നാണ് തൃശൂർ പൂരം നടത്തുന്നതെന്നും നടത്തുന്നതെന്നും അതിനാൽ കളക്ടറുടെ ഉത്തരവ് അംഗീകരിക്കില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിൻ്റെ ഉത്തരവാദിത്തം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേത് മാത്രമാകുന്നത് എങ്ങനെയാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പ്രതികരിച്ചു. ഇങ്ങനെ പോയാൽ 2025-ലെ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം തകർക്കാൻ സർക്കാർ ഓരോ വഴികൾ കണ്ടെത്തുകയാണ്. കളക്ടറുടെ ഉത്തരവ് അം ഗീകരിക്കാൻ കഴിയില്ല. പൂരം തകർക്കാനുള്ള പുതിയ നീക്കമാണ് ഇവിടെ നടക്കുന്നത്. നിയമോപദേശം തേടിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.