22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍
Uncategorized

കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

കണ്ണൂര്‍: കണ്‍പോളയില്‍ മീന്‍ ചൂണ്ട തുളച്ചുകയറിയ യുവതിക്ക് രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. വിറകുപുരയില്‍നിന്ന് വിറക് എടുക്കുന്നതിനിടെയാണ് പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷയുടെ കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ച് കയറിയത്. വിറകുപുരയ്ക്ക് മുകളില്‍ തൂക്കിയിട്ടതായിരുന്നു മീന്‍ ചൂണ്ട.

ഉടന്‍ തന്നെ ഇരിട്ടിയിലെയും പേരാവൂരിലേയും വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും മീന്‍ ചൂണ്ട പുറത്തെടുക്കാനായില്ല. കടുത്ത വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ചികിത്സ തേടിയെങ്കിലും ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്ത് എടുക്കുക നേത്രവിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും വെല്ലുവിളിയായി.തുടര്‍ന്ന് ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടുകയായിരുന്നു.എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റിയാണ് ചൂണ്ട പൂർണ്ണമായും പുറത്തെടുത്തത്.ചികിത്സയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രി ദന്തവിഭാഗത്തിലെ ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ. ദീപക്ക് ടി.എസ്, ഡെന്റല്‍ സര്‍ജന്‍ ഡോ. സഞ്ജിത്ത് ജോര്‍ജ്, ഓഫ്ത്താല്‍മോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മില്‍ന നാരായണന്‍, സീനിയര്‍ ഡന്റല്‍ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ലക്ഷ്മി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ

Aswathi Kottiyoor

റഹീം കേസിൽ മോചന ഉത്തരവ് ഉണ്ടായില്ല; വിധി പറയൽ രണ്ടാഴ്ചത്തേക്ക് മാറ്റി റിയാദ് ക്രിമിനൽ കോടതി

Aswathi Kottiyoor

സീ – ആനുവൽ ഷോയ്ക്ക് ഒരുങ്ങി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്

Aswathi Kottiyoor
WordPress Image Lightbox