മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, യശസ്വി ജയ്സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ അജാസ് പട്ടേല്‍ ബ്രേക്ക് ത്രൂ നല്കി. ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. പിന്നീട് ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാന് മുഹമ്മദ് സിറാജ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാത്രമല്ല, റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു. അഞ്ചാമനായി വന്ന വിരാട് കോലി അനാവശ്യ റണ്ണിനോട് റണ്ണൗട്ടായി. നാല് റണ്‍സ് മാത്രമെടുത്ത താരം ഹെന്റിയുടെ നേരിട്ടുള്ള ഏറില്‍ പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങുന്നത്. പിന്നീട് റിഷഭ് പന്ത് – ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
ആദ്യ ദിനം ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു. ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ കിവീസിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ(4) ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ പിന്നീട് വന്ന വില്‍ യങ് ക്യാപ്റ്റന്‍ ടോം ലാഥമിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യ തുടക്കത്തിലെ അശ്വിനെ പന്തേല്‍പ്പിച്ചു. അശ്വിന്റെ പന്തുകളെ ആത്മവിശ്വാസത്തടെ നേരിട്ട യങും ലാഥമും കിവീസ് സ്കോര്‍ 50 കടത്തി.