22.7 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • വ്യാപകമായി മഞ്ഞപ്പിത്തം; ഓരോതുള്ളി വെള്ളത്തില്‍ പോലും വേണം വലിയ ജാഗ്രത
Uncategorized

വ്യാപകമായി മഞ്ഞപ്പിത്തം; ഓരോതുള്ളി വെള്ളത്തില്‍ പോലും വേണം വലിയ ജാഗ്രത

കണ്ണൂര്‍: സംസ്ഥാനത്ത് ഈ വര്‍ഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വന്‍തോതില്‍ കൂടി. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേര്‍ക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേര്‍ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും.

താരതമ്യേന വലിയ സങ്കീര്‍ണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു. പ്രമേഹം, അമിത രക്തസമ്മര്‍ദം, ഫാറ്റിലിവര്‍പോലുള്ള ജീവിതശൈലീരോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. കണ്ണൂര്‍ ജില്ലയില്‍ 800-ലധികം പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂര്‍, തൃപ്രങ്ങോട്ടൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി വന്നത്. നിലവില്‍ തളിപ്പറമ്പിലാണ് കൂടുതല്‍ രോഗികൾ.

തളിപ്പറമ്പിൽ മഞ്ഞപ്പിത്ത ബാധ കൂടുതൽ യുവാക്കളിൽ

തളിപ്പറമ്പില്‍ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് കൂടുതല്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേര്‍ കിടത്തി ചികിത്സ എടുത്തു. രോഗം ബാധിച്ചവര്‍ വീടുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് രോഗപ്പകര്‍ച്ച തടയുന്നതിനു തടസ്സമായി നില്‍ക്കുന്നതെന്ന് ഡി.എം.ഒ.പറഞ്ഞു. തളിപ്പറമ്പില്‍ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കന്‍ഡറി കേസുകള്‍ ആണ്.

Related posts

മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

Aswathi Kottiyoor

വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധന സമിതിയുടെ നോട്ടിസ്

Aswathi Kottiyoor

നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ; മലയാളികൾക്ക് അഭിമാനം, കണ്ണൂരുകാരിക്ക് മിസിസ് കാനഡ എര്‍ത്ത് കിരീടം

Aswathi Kottiyoor
WordPress Image Lightbox