27.3 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • ആശ്വാസമായി യുഎഇയുടെ പുതിയ ഇളവ്; പൊതുമാപ്പ് കാലാവധി നീട്ടി
Uncategorized

ആശ്വാസമായി യുഎഇയുടെ പുതിയ ഇളവ്; പൊതുമാപ്പ് കാലാവധി നീട്ടി


അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി പൊതുമാപ്പ് കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.

പുതിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും. ഇതിനകം ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്. ഒട്ടേറെ പേരുടെ പിഴകളും ഒഴിവാക്കി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി. യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്.

Related posts

സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ; ഇരുട്ടിന്റെ മറവില്‍ തല്ലിതകര്‍ത്തത് ഇരുപതോളം വാഹനങ്ങളും ഒരു വീടും

Aswathi Kottiyoor

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ: അതിജീവിതയും സുപ്രീം കോടതിയിലേക്ക്, തടസഹർജി നൽകും

Aswathi Kottiyoor

വാക്കുത‍ർക്കത്തിനിടെ യുവാവിന് കത്തിക്കുത്തിൽ ഗുരുതര പരിക്ക്; അത്യാസന്ന നിലയിൽ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox