24.1 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • മാലിന്യ മുക്ത നവകേരള ജനകീയ പ്രചാരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
Uncategorized

മാലിന്യ മുക്ത നവകേരള ജനകീയ പ്രചാരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു


കൊട്ടിയൂർ: മാലിന്യ മുക്ത നവകേരള ജനകീയ പ്രചാരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പ്രഖ്യാപന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ച് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തിയ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം സ്കൂളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളേയും ഹരിത അന്തരീഷം സ്കൂളിൽ സ്ഥാപിച്ച് പരിപാലിക്കുന്നതിനേയും പ്രത്യേകം അഭിനന്ദിച്ചു. പി.റ്റി.എ പ്രസിഡന്റ് സാജു മേൽപ്പനാംതോട്ടം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ മുഖ്യസന്ദേശം നൽകി. സ്കൂൾ സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി ബി.ആർ.സി ട്രയിനർ മുനീർ പി.സി നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് കുരുവിള സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പാൾ തോമസ് എം.യു മാലിന്യമുക്ത പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു. ഹരിത വിദ്യാലയ പ്രഖ്യാപനത്തിൻ്റെ ഭാഗമായി മാലിന്യ നിർമാർജ്ജനത്തിനായി ക്ലാസ്സ് മുറികളിലും ക്യാമ്പസിലും വേസ്റ്റ് ബിന്നുകൾ, ബോധവത്കരണ-പ്രചാരണ ബോർഡുകൾ, വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ തുടങ്ങിയവ സ്ഥാപിച്ചു. ഏറ്റവും മികച്ച ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ നടത്തിയ ക്ലാസ്സുകൾക്ക് പി.റ്റി.എ വൈസ് പ്രസിഡന്റ് സന്തോഷ് മറ്റത്തിൽ ഉപഹാരങ്ങൾ നൽകി. ഹരിത വിദ്യലയ നോഡൽ ഓഫീസർ റോയി ജോൺ നന്ദി അർപ്പിച്ചു. ചടങ്ങിൽ ബി.ആർ.സി കോർഡിനേറ്റർ അതുല്യ, എ.പി.റ്റി.എ പ്രസിഡൻ്റ് ലിജോ നെടും കല്ലേൽ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി

Aswathi Kottiyoor

മത സാഹോദര്യത്തിന്‍റെ കേരള മോഡല്‍.

Aswathi Kottiyoor

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്

Aswathi Kottiyoor
WordPress Image Lightbox