21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • 17 ലക്ഷത്തിന്റെ കള്ളനോട്ട്; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ; ഹിഷാം പിടിയിലാകുന്നത് 2-ാം തവണ
Uncategorized

17 ലക്ഷത്തിന്റെ കള്ളനോട്ട്; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ; ഹിഷാം പിടിയിലാകുന്നത് 2-ാം തവണ

കോഴിക്കോട്: താമരശ്ശേരിയിൽ 17 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അദ്ധ്യാപകൻ പിടിയിൽ. ഇരിങ്ങാപ്പുഴ സ്വദേശി ഹിഷാമാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹിഷാമിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ കണ്ടെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ മിന്നൽ റെയ്ഡ്. നരിക്കുനയിലെ മണി എക്സേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു ഹിഷാം. കേസിൽ ജാമ്യം കിട്ടി ഹിഷാം പുറത്തിറങ്ങിയത് ഒരുമാസം മുൻപായിരുന്നു. ഇതിന് പിന്നാലെയാണ് 17,38,000 രൂപയുടെ കള്ളനോട്ടുമായി ഹിഷാം വീണ്ടും പിടിയിലായിരിക്കുന്നത്.

ഹിഷാമിന്റെ പിതാവ് സ്കൂൾ അദ്ധ്യാപകനായിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ചയാളാണ് ഹിഷാം. തുടർന്ന് അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് കള്ളനോട്ട് കേസിൽ വീണ്ടും ഇയാൾ പിടിയിലായത്. ഹിഷാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Related posts

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം

Aswathi Kottiyoor

ആദ്യ ഭാര്യയിൽ 5 കുട്ടികൾ, ‘ഇനി കുട്ടികൾ വേണ്ട’; രണ്ടാം ഭാര്യയിൽ പിറന്ന മകളെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

Aswathi Kottiyoor

മുകേഷിന് പാർട്ടി സംരക്ഷണമില്ല, എല്ലാ മേഖലയിലും തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം: കെ രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox