28.8 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • തമിഴ്‌നാട്ടിൽ ക്ഷേത്രത്തിനടുത്ത് കാവേരി നദിയിൽ റോക്കറ്റ് ലോഞ്ചർ; സൈന്യത്തിന് കൈമാറി
Uncategorized

തമിഴ്‌നാട്ടിൽ ക്ഷേത്രത്തിനടുത്ത് കാവേരി നദിയിൽ റോക്കറ്റ് ലോഞ്ചർ; സൈന്യത്തിന് കൈമാറി

തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദിയുടെ തീരത്ത് ക്ഷേത്രത്തിനടുത്തായി ഒരു റോക്കറ്റ് ലോഞ്ചർ അടിഞ്ഞു. ഇത് പൊലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്.

ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടത്. ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.

പൊലീസ് ഇത് പുഴയിൽ നിന്ന് എടുത്ത് ഇന്ത്യൻ ആർമിയുടെ 117 ഇൻഫൻട്രി ബറ്റാലിയന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നു എന്നതിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Related posts

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു

Aswathi Kottiyoor

കോൺഗ്രസ് ഭരിക്കുന്ന അയ്യങ്കുന്ന് വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

Aswathi Kottiyoor

ഭർത്താവ് വിദേശത്ത്, യുവാവിനെ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ച് അൻസീന; പിന്നിൽ നിഗൂഡ പദ്ധതി, പരാതിയിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox