28.8 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര; ജലഗതാഗത വകുപ്പിന്‍റെ സോളാർ ബോട്ട് ‘ഇന്ദ്ര’ റെഡി
Uncategorized

കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര; ജലഗതാഗത വകുപ്പിന്‍റെ സോളാർ ബോട്ട് ‘ഇന്ദ്ര’ റെഡി

എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ഒരുക്കുകയാണ് രാജ്യത്തെ തന്നെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്ര ബോട്ട് സർവീസ്.

അറബി കടലിന്റെ റാണിയെന്നു കൊച്ചിയെ ആരെങ്കിലും വെറുതെയങ്ങു വിളിച്ചതല്ല. കലാകാലങ്ങളിൽ നാനാദേശങ്ങളിൽ നിന്നുള്ള കൊച്ചിതീരം തോട്ട സഞ്ചാരികൾ മനസ്സിൽ നിന്ന് പറഞ്ഞതാണ്. നിരവധി ബോട്ട് സർവീസ്കൾ വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ കൊച്ചിയിലുണ്ട്. എന്നാൽ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമാണ്. ഇതിന് ഒരു പരിഹാരവുമായാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഇന്ദ്ര ബോട്ട് സർവീസ്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബോട്ടാണ് ഇന്ദ്ര. പൂർണ്ണമായും ഫ്രഞ്ച് സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. കുടുംബശ്രീയുടെ ടീ സ്റ്റാളും ബോട്ടിലുണ്ട്. സഞ്ചാരികൾക്ക് കായലിന്റെ ദൃശ്യ ചാരുത പകരുന്നതാണ് കായൽ യാത്ര. അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.

മുൻകൂട്ടി അറിയിച്ചാൽ കുടുംബശ്രീ ഒരുക്കുന്ന പച്ചക്കറി മീൻ വിഭവങ്ങളുടെ രുചിയും തയാർ. രാവിലെ 11 മണിക്കും വൈകീട്ട് 4 മണികുമാണ് 2 മണിക്കൂർ ദൈർഘ്യമുള്ള ട്രിപ്പുകൾ. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതലും. രാജ്യത്തിനു പുറത്തു നിന്നുള്ള സഞ്ചാരികളും കുറവല്ല.

സർക്കാർ നിയന്ത്രണത്തിലുള്ള ഈ ബോട്ട് സർവീസിനെ കുറിച്ച് അധികം ആളുകൾക്ക് അറിയാത്തതാണ് പ്രധാന വെല്ലുവിളി. കൂറ്റൻ കപ്പലുകളുടെയും ഡോൾഫിനുകളുടെയും സഞ്ചാര പാതയിലൂടെയുള്ള ഈ യാത്ര ഏതൊരാളുടെയും മനസ്സ് കുളിർപ്പിക്കും

Related posts

പ്രതികൾക്കെതിരെ കുട്ടിക്കടത്തിന് കേസ്; ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

Aswathi Kottiyoor

വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ്

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor
WordPress Image Lightbox