27.3 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്
Uncategorized

പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്

പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. വിചാരണ സമയത്ത് ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ ഇൻറർപോൾഡ് സഹായത്തോടെയാണ് പിടികൂടിയത്.

ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം പത്തുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. ഐപിസി 450 പ്രകാരം മൂന്നുവർഷം കടന്നു തടവും 10000 രൂപ പിഴയും. SC-ST ആക്ട് പ്രകാരം രണ്ടുവർഷം തടവും 10,000 രൂപ പിഴയും. വിശദമായ വാദം കേട്ട ശേഷം അതിവേഗമാണ് കോടതി ശിക്ഷ വിധിച്ചത്. 2008 ൽ പാലായിൽ വച്ചാണ് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.

Related posts

ബാക്കിയുള്ളത് രണ്ടേ രണ്ട് ദിവസം,

Aswathi Kottiyoor

‘ഒരു യുവതിയും യുവാവും വരുന്നുണ്ട്, വിടരുത്’; റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി എക്സൈസ്, കഞ്ചാവുമായി പൊക്കി!

Aswathi Kottiyoor

വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Aswathi Kottiyoor
WordPress Image Lightbox