27.3 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് സഹോദരിമാരായ വിദ്യാർത്ഥിനികള കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
Uncategorized

തിരുവനന്തപുരത്ത് സഹോദരിമാരായ വിദ്യാർത്ഥിനികള കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം പൂവാറിൽ കാറിൽ കയറ്റി സഹോദരിമാരായ വിദ്യാർത്ഥിനികള ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. കണ്ണറവിള സ്വദേശികളായ ആദർശ്, അഖിൽ, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായെന്ന് പെൺകുട്ടികളുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചു.

പൂവാർ സ്വദേശിയായ പെൺകുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നൽകാനെത്തിയ ആൺസുഹൃത്തും സുഹൃത്തുക്കളും സഹോദരിമാരായ പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 28നാണ് സംഭവം നടക്കുന്നത്. പിറന്നാളിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിലാണ് പൂവാർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

വാഗ്നര്‍ സേനാ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

Aswathi Kottiyoor

ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.

Aswathi Kottiyoor

ജില്ലാ പഞ്ചായത്തിന്റെ മുഴുവൻ സ്കൂളുകളിലെയും ശുചിമുറികൾ ഇനി പ്രീ ഫാബ്രിക്കേറ്റഡ്

Aswathi Kottiyoor
WordPress Image Lightbox