27.3 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ
Uncategorized

കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

ആലുവ അർബൻ കോർപ്പറേറ്റ് ബാങ്കിന്റെ അനധികൃത ജപ്തി നടപടി നേരിട്ട ഭിന്നശേഷിക്കാരനും കുടുംബത്തിനും ആശ്വാസം. 24 വാർത്തക്ക് പിന്നാലെ ബാങ്ക് അധികൃതർ എത്തി പൂട്ടിയ വാതിൽ തുറന്നു നൽകി. കീഴ്മാട് സ്വദേശി വൈരമണിക്കും കുടുംബത്തിനും ആണ് ദുരനുഭവം ഉണ്ടായത്. മരുന്നും വെള്ളവുമില്ലാതെ എട്ടുമണിക്കൂറാണ് ഭിന്നശേഷിക്കാരനും ആയി മാതാപിതാക്കൾ വീടിനു പുറത്തിരുത്.

മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കിയ അർബൻ ബാങ്കിന്റെ ജപ്തിയിൽ മന്ത്രി വി എൻ വാസവൻ ഇടപെട്ടിരുന്നു. പുറത്താക്കിയവരെ വീട്ടിൽ കയറ്റാൻ നിർദേശം നൽകി. എറണാകുളം സഹകരണ ജോയിൻ രജിസ്ട്രാർ വഴി ബാങ്കുമായി ബന്ധപ്പെട്ടു.

കോൺഗ്രസ് ഭരണസമിതി ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര വിമർശനവുമായി കുടുംബം രംഗത്തെത്തി.10 ലക്ഷം വായ്പ എടുത്തതിൽ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് കീഴ്മാടി സ്വദേശി പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് ബാങ്ക് നടപടി എടുത്തത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥൻ വൈരമണി.

Related posts

സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപക മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

വിഴിഞ്ഞത്ത് കപ്പലടുക്കാൻ നാലുനാൾ, പൂർത്തിയാകാതെ റോഡ് കണക്ടിവിറ്റി; പ്രയോജനം തമിഴ്നാടിനാകുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox