കേളകം: ഇരട്ടത്തോട് പാലത്തിനു സമീപം കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ജാൻസി ജോസഫിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. സമാന്തര റോഡിലേക്ക് കടക്കവെ പുറകിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നുവെന്നും ഇടിച്ച കാർ നിർത്താതെ പോയെന്നും കാർ ഉടമ കല്ലുകുളങ്ങര ജോസഫ് പറഞ്ഞു. തുടർന്ന് ജോസഫ് കേളകം പോലീസിൽ പരാതി നൽകി.