മുണ്ടയാംപറമ്പ്: വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടയാംപറമ്പ് ടൗണിൽ ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും നടത്തി. അയ്യങ്കുന്ന് ഗ്രാമ പഞ്ചാംഗം മിനി വിശ്വനാഥൻ യോഗം ഉദ്ഘാടനം ചെയ്‌തു. വാർഡ് പ്രസിഡന്റ് എൻ.വി.ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് നേതാക്കളായ ടി.എം വേണുഗോപാൽ, ബെന്നി പുതിയാമ്പുറം, അയ്യങ്കുന്ന് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് റോസിലി വിൽസൺ തുടങ്ങിയവർ സംസാരിച്ചു.
- Home
- Uncategorized
- ഇന്ദിരാഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു