ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് 5 ആനകളെ കൂടി അവശനിലയിൽ കണ്ടെത്തി. ഇതും പിന്നീട് ചെരിയുകയായിരുന്നു. നിലവിൽ മൂന്ന് ആനകൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളിൽ കീടനാശിനികൾ അടിച്ചിരുന്നു. ഈ വിളകൾ ആനകൾ കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈൽലൈഫ് കണ്ട്രോൾ ബ്യുറോ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാരും അന്വേഷണം നടത്തുന്നുണ്ട്.