29.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • സ്വപ്നങ്ങൾക്ക് നിറം പകർന്ന് കണ്ടക്ടറായ അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ
Uncategorized

സ്വപ്നങ്ങൾക്ക് നിറം പകർന്ന് കണ്ടക്ടറായ അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ

തൃശൂർ: കണ്ടക്ടറായ അമ്മയുടെ തണലിൽ പഠിച്ച് ട്രിപ്പിൾ സ്വർണ മെഡലോടെ ചരിത്ര വിജയം നേടിയിരിക്കുകയാണ് അനഘ. കെഎസ്ആർടിസി കണ്ടക്ടറായ എം ജി രാജശ്രീയാണ് മകളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കൂടെ നിന്നത്. തിരുനെൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എംഎസ്‍സി ക്രിമിനോളജി ആന്‍റ് ക്രിമിനൽ ജസ്റ്റിസ് സയൻസിലാണ് മൂന്ന് സ്വർണ മെഡലുകളോടെ അനഘ പഠനം പൂർത്തിയാക്കിയത്.

കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ കണ്ടക്ടറാണ് രാജശ്രീ. അമ്മയുടെ ഒരൊറ്റ വരുമാനത്തിലാണ് മക്കളായ അനഘയെയും പ്ലസ് വണ്‍ വിദ്യാർത്ഥിയായ അനഞ്ജയെയും പഠിപ്പിക്കുന്നത്. 92 ശതമാനം മാർക്കോടെയാണ് അനഘ എംഎസ്‍സി പൂർത്തിയാക്കിയത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി എംഎസ്‍സി ക്രിമിനോളജിയിൽ ട്രിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്ന് 2023-24 കാലയളവിൽ വിവിധ വിഷയങ്ങളിൽ പാസ്സായ 33821 വിദ്യാർത്ഥികളിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടിയ ഏക വിദ്യാർത്ഥി കൂടിയാണ് അനഘ.

ഒക്ടോബർ 26 ന് തമിഴ്നാട് ഗവർണർ ആർ എൻ രവി ബിരുദദാനം നിർവഹിച്ചു. തൃശ്ശൂർ സെന്‍റ് തോമസ് കോളേജിൽ നിന്നാണ് അനഘ ബിരുദം നേടിയത്. ചരിത്ര വിജയം നേടിയ അനഘയെ കെഎസ്ആർടിസി അഭിനന്ദിച്ചു.

Related posts

യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് ഡല്‍ഹിയിൽ

Aswathi Kottiyoor

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും, പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും; വിശദമായ മാർഗ്ഗ നിർദേശം ഉടൻ

Aswathi Kottiyoor

ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി; ഒൻപത് മാസമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox