26.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
Uncategorized

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ


കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫ് (43)ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക,ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് ചിത്രങ്ങൾ. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങൾ. പൊലീസ് സ്ഥലത്തെത്തി.

Related posts

‘മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്ത്, വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു’: വി ഡി സതീശൻ

Aswathi Kottiyoor

അഫ്സാനക്കും സമ്മയ്ക്കും ഇനി സ്കൂള്‍ മുടങ്ങില്ല, ഹൈക്കോടതി ഇടപെട്ട് വൈദ്യപരിശോധന; ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Aswathi Kottiyoor

മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം; വിദ്യ സമർപ്പിച്ച ബയോഡേറ്റാ പൊലീസ് പിടിച്ചെടുത്തു

Aswathi Kottiyoor
WordPress Image Lightbox