23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • ‘പഠിച്ച ചിഹ്നത്തിൽ തന്നെ വോട്ടഭ്യർത്ഥിക്കാം’; പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്
Uncategorized

‘പഠിച്ച ചിഹ്നത്തിൽ തന്നെ വോട്ടഭ്യർത്ഥിക്കാം’; പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു രണ്ടാമത്തേതായിരുന്നു സ്റ്റെതസ്കോപ്പ് എന്ന് സരിൻ പറയുന്നു.

ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നു. പഠിച്ച വിഷയത്തിൽ തന്നെ വോട്ടഭ്യർത്ഥിക്കാം. പാലക്കാടിന്റെ ഹൃദയമിടിപ്പറിയാൻ സ്റ്റെതസ്കോപ്പ് ഉപയോഗിക്കാമെന്നാണ് കരുതുന്നത്, ചിലരുടെയെങ്കിലും ഹൃദയമിടിപ്പ് അത് കൂട്ടുമോ എന്ന് അറിയില്ലാ’യെന്നും പി സരിൻ ട്വന്റി ഫോറിനോട് പറഞ്ഞു.

പാലക്കാട്‌ 10 സ്ഥാനാർത്ഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതിൽ നിന്ന് ഒരാൾ കൂടി ഇന്ന് പത്രിക പിൻവലിച്ചു. രമേശ്‌ കുമാർ ആണ് ഇന്ന് പത്രിക പിൻവലിച്ചത്.

Related posts

സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷ*

Aswathi Kottiyoor

കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന്; താനല്ല വിളിച്ചതെന്ന് വ്യാപാരി

Aswathi Kottiyoor

വിങ്ങിപ്പൊട്ടി ഉറ്റവര്‍, വിട ചൊല്ലി നാട്; ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു

Aswathi Kottiyoor
WordPress Image Lightbox