29.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • മേയർക്കെതിരെ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളി
Uncategorized

മേയർക്കെതിരെ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ പ്രതികളായ മേയർ ആര്യ , സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം വസ്തനിഷ്ഠവും സത്യ സന്ധ്യവുമാകണമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനുഉള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതി നൽകിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയല്ലേയെന്ന് യദുവിൻ്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിൻ്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി.

Related posts

പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി, ‘പലരും വകതിരിവില്ലാത്തവര്‍, അതിന്റെ ഹെഡ് ഓഫീസ് എഡിജിപി

Aswathi Kottiyoor

മൃതദേഹം നൽകിയത് കാ‍‍‍‍‌ർഡ് ബോർഡ് പെട്ടിയിൽ; കൺമണിയെ ജീവനോടെ കാണാനാകാതെ ഒരച്ഛൻ, പെരുമഴക്കാലത്തെ നോവായി മസൂദ്

Aswathi Kottiyoor

മൈലപ്ര കൊലപാതകം മോഷണത്തിനിടെ, കൊന്നത് കഴുത്ത് ഞെരിച്ച്, 9 പവന്റെ മാല കാണാനില്ല; സ്ഥിരീകരിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox