32.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില, നെഞ്ചിടിപ്പോടെ വിവാഹ വിപണി
Uncategorized

വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില, നെഞ്ചിടിപ്പോടെ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ അധികം വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2,778 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണ്ണവില വർധിക്കുകയാണ്. നവംബർ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2800 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകൾ.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,440 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ്

ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് കണക്കാക്കുന്നത്.

Related posts

വയനാടിൻ്റെ അതിജീവനത്തിനായ് കൊട്ടിയൂർ വ്യാസയും

Aswathi Kottiyoor

കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor

മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി കൈക്കൂലി; എഎസ്‌ഐക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox