26.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, പരിശോധനയിൽ വീടുകൾക്ക് വിള്ളൽ, ഇന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധന
Uncategorized

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, പരിശോധനയിൽ വീടുകൾക്ക് വിള്ളൽ, ഇന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധന

മലപ്പുറം : പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം.ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി.

ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു.തുടർ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും.

Related posts

വയനാട്ടിൽ പ്രിയങ്കക്കെതിരെ ഖുശ്ബു ഇറങ്ങുമോ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബിജെപി, സ്ഥാനാർത്ഥി ആരെന്ന് ഇന്നറിയാം

Aswathi Kottiyoor

സു​ഗന്ധ​ഗിരി മരംമുറി കേസ്; 6 പ്രതികളുടെയും മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

Aswathi Kottiyoor

ഡാമില്‍ പുലി ചത്ത സംഭവത്തില്‍ വനം വകുപ്പ് നിരന്തരം ചോദ്യം ചെയ്തിരുന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Aswathi Kottiyoor
WordPress Image Lightbox