പ
തട്ടിപ്പ് നടത്തി രണ്ട് വർഷത്തിന് ശേഷമാണ് ഈ 30 -കാരി പിടിയിലാവുന്നത്. പതിവായി മുഖം മറച്ചാണ് സീ എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട അയൽക്കാർ കരുതിയത് ഇവർ അനധികൃത കുടിയേറ്റക്കാരിയാണ് എന്നാണ്. പിന്നാലെ അവർ പൊലീസിൽ വിവരം അറിയിച്ചു. ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്.
ഇവർ താമസസ്ഥലത്തേക്ക് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അത് വാങ്ങുന്നതിനിടെയാണ് നാടകീയമായി പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇവരുടെ പാസ്പോർട്ട് നിയമസാധുതയില്ലാത്തതാണ് എന്നും കണ്ടെത്തി. ആകെ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
2016 -നും 2019 -നും ഇടയിൽ ഇവർ തനിക്ക് വിമാനക്കമ്പനികളുമായി ബന്ധമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ചുകൊണ്ട് തട്ടിപ്പു നടത്തുകയായിരുന്നത്രെ. ജോലി വാഗ്ദ്ധാനം ചെയ്താണ് ഇവർ ആളുകളിൽ നിന്നും കാശ് അടിച്ചുമാറ്റിയിരുന്നത്. അങ്ങനെ മൊത്തം 1.77 കോടി തന്റെ അർധ സഹോദരിയടക്കം വിവിധ ആളുകളിൽ നിന്നായി പറ്റിച്ചെടുത്തു.
ശേഷം പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇവർ ബാങ്കോക്കിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, തിരിച്ചറിയാതിരിക്കാനായി പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.