21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് എന്‍സിപി
Uncategorized

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് എന്‍സിപി


തിരുവനനന്തപുരം: കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണ കമ്മീഷനെ വെച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. പാർട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ആരോപണത്തിൽ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്.

Related posts

മറിയക്കുട്ടിക്ക് വീട് വച്ച് നല്‍കുമെന്ന് കോണ്‍ഗ്രസ്; ഉടന്‍ നിര്‍മാണമാരംഭിക്കും

Aswathi Kottiyoor

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

Aswathi Kottiyoor

‘അവരില്ല, ഇപ്പോ അവരില്ല’, ഒറ്റരാത്രി കൊണ്ട് ദിനേശന് നഷ്ടമായത് കുടുംബത്തിലെ അഞ്ചു പേരെ

Aswathi Kottiyoor
WordPress Image Lightbox