21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വളർത്ത് മൃഗങ്ങളെ കൊല്ലുന്നു, പുലിപ്പേടിയിൽ നാട്ടുകാർ; ഒടുവിൽ കോന്നി രാക്ഷസൻപാറയിൽ കെണിയൊരുക്കി, കുടുങ്ങി
Uncategorized

വളർത്ത് മൃഗങ്ങളെ കൊല്ലുന്നു, പുലിപ്പേടിയിൽ നാട്ടുകാർ; ഒടുവിൽ കോന്നി രാക്ഷസൻപാറയിൽ കെണിയൊരുക്കി, കുടുങ്ങി


അടൂർ: പത്തനംതിട്ട കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ പ്രദേശവാസികളുടെ ഉറക്കം കളഞ്ഞ പുലി ഒടുവിൽ കെണിയില്‍ വീണു. പത്തനംതിട്ട കലഞ്ഞൂർ രാക്ഷസൻപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് രാവിലെ 7.30ഓടെയാണ് നാല് വയസ് പ്രായമുള്ള പുലിയാണ് കെണിയില്‍ അകപ്പെട്ടത്. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ ശല്യം കൂടിയതോടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

രണ്ട് കൂടുകളായിരുന്നു ഈ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. രാക്ഷസന്‍ പാറയ്ക്ക് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്. പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് മുന്‍പും പുലിയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥയുണ്ടായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രധിഷേധത്തെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കോന്നി നര്‍വ്വത്തുംമുടി റെയ്ഞ്ചിലെ വനപാലകരും കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ ഇവിടെ നിന്നും മാറ്റി വനത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts

ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്, സംഭവം ബെം​ഗളൂരുവിൽ

Aswathi Kottiyoor

കലാസംവിധായകൻ മിലൻ അന്തരിച്ചു; അന്ത്യം ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ…..

Aswathi Kottiyoor

പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടികൂടി; സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox