21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് തുറന്നു; പിന്നാലെ അപകടം, 44കാരൻ സൗദിയിൽ മരിച്ചു
Uncategorized

ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് തുറന്നു; പിന്നാലെ അപകടം, 44കാരൻ സൗദിയിൽ മരിച്ചു

റിയാദ്: ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് ഉയർന്നത് മൂലമുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ് നഗര പരിധിക്കുള്ളിലെ ഗുർണാതക്ക് സമീപമുണ്ടായ അപകടത്തിൽ ഫൈസബാദ് സ്വദേശി മുഹമ്മദ്‌ ഷക്ലാൻ (44) ആണ് മരിച്ചത്.

യാത്രക്കിടെ വാഹനത്തിന്‍റെ ബോണറ്റ് സ്വയം തുറക്കുകയും ഡ്രൈവറായ മുഹമ്മദ് ഷക്ലാന്‍റെ കാഴ്ച മറയുകയുമായിരുന്നു. തുടർന്ന് ഇടിച്ചുമറിഞ്ഞായിരുന്നു അപകടം. റിയാദിൽ ദീർഘകാലമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: സിറാജ്, മാതാവ്: സൈറ ഖാത്തൂൻ, ഭാര്യ: സീത ബാനു. വളരെ വേഗം തന്നെ നിയമനടപടികൾ പൂർത്തീകരിച്ച് റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Related posts

മീനങ്ങാടി പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം

Aswathi Kottiyoor

ജൂലൈ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ മാറ്റിവയ്ക്കണം: കെ.സി.വൈ.എം

Aswathi Kottiyoor

സിദ്ധാർത്ഥന്‍റെ കൊലപാതകം: ഡീനിനെയും വാർഡനേയും സർവീസിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം തടയണം,ഗവർണർക്ക് നിവേദനം

Aswathi Kottiyoor
WordPress Image Lightbox