22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ
Uncategorized

നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ


കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവർ വെറ്റിലേറ്ററിലാണ്. പൊട്ടിച്ച മലപ്പടക്കത്തിൽ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവർ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി.

Related posts

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു

Aswathi Kottiyoor

റോഡ് തല്ലിപ്പൊളിയെന്ന് നവകേരള സദസിൽ പരാതി, ഉടനടി പരിഹാരം; 1.33 കോടി അനുവദിച്ചെന്ന് യുവാവിന്റെ വ്ലോ​ഗ്

Aswathi Kottiyoor

2023-24 വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്; അപേക്ഷിക്കേണ്ട അവസാനതീയതി, മറ്റ് വിശദാംശങ്ങളും

Aswathi Kottiyoor
WordPress Image Lightbox