20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സഹകരണം ഉറപ്പിക്കാൻ ഇന്ത്യയും ഖത്തറും; വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു
Uncategorized

സഹകരണം ഉറപ്പിക്കാൻ ഇന്ത്യയും ഖത്തറും; വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു

ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ കുമാർ ചാറ്റർജി, ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ഹസൻ അൽ ഹമ്മാദി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ വിഷയങ്ങളും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര, നിക്ഷേപ, ഊർജ, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങൾ അവലോകനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും ദോഹ സന്ദർശനവും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായുള്ള കൂടിക്കാഴ്ചയുമെല്ലാം വിശകലനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു. ഫോറിൻ ഓഫിസ് കൺസൽട്ടേഷൻ അടുത്ത യോഗത്തിന് ന്യൂഡൽഹി വേദിയാകും.

Related posts

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

Aswathi Kottiyoor

ബെംഗളുരു–മൈസുരു എക്സ്പ്രസ്‌വേയില്‍ ബൈക്കപകടം; 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Aswathi Kottiyoor

‘ലക്ഷ്യം വിദ്യാർത്ഥികൾ, എത്തിക്കുന്നത് ബംഗളൂരുവിൽ നിന്ന്’; കൊല്ലത്തെ ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox