21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കാനുള്ള കാരണം
Uncategorized

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കാനുള്ള കാരണം


കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ കേരളത്തിന്‍റെ മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കുന്നത് ചികിത്സക്കുവേണ്ടെിയെന്ന് സ്ഥിരീകരണം. സഞ്ജുവിന്‍റെ കീഴ്ച്ചുണ്ടിലെ ചെറിയ തടിപ്പ് ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട് എന്നതിനാലാണ് സഞ്ജു ബംഗാളിനെതിരായ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് സഞ്ജു നേരത്തെ ടീം മാനേജെമെന്‍റിനെ അറിയിച്ചിരുന്നു.എന്നാല്‍ അടുത്ത മാസം എട്ടു മുതല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു കളിക്കും.

ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ രഞ്ജി ട്രോഫിയില്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകരെ സഞ്ജു കളിക്കുന്നില്ലെന്ന വാര്‍ത്ത നിരാശാക്കിയിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമായിരുന്നു ബംഗാളിനെതിരായ രഞ്ജി മത്സരം.

നവംബര്‍ ആറിന് ഉത്തര്‍പ്രദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. നവംബര്‍ എട്ടിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി സഞ്ജു പോകുമെന്നതിനാല്‍ ഈ മത്സരത്തിലും സഞ്ജുവിന് കളിക്കാനാകില്ല. കേരളവും കര്‍ണാടകയും തമ്മിലുള്ള കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. മഴമൂലം കേരളത്തിന്‍രെ ആദ്യ ഇന്നിംഗ്സ് പോലും പൂര്‍ത്തിയാക്കാനായിരുന്നില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാകും ഇന്ത്യയുടെ ഓപ്പണര്‍മാരിലൊരാളെന്നാണ് കരുതുന്നത്. അഭിഷേക് ശര്‍മയും സഞ്ജുവും മാത്രമാണ് ടീമിലെ രണ്ട് സ്പെഷലിസ്റ്റ് ഓപ്പണര്‍മാര്‍ എന്നതിനാല്‍ നാലു മത്സരങ്ങളിലും ഇരുവര്‍ക്കും അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന്‍റെ ഓപ്പണര്‍ സ്ഥാനം ഒന്നുകൂടി ഉറച്ചിട്ടുണ്ട്.

Related posts

ബീച്ചില്‍ ഗുണ്ടാവിളയാട്ടം, ശ്രീ അയ്യപ്പ ഫിഷിങ് ഗ്രൂപ്പിന്‍റെ ബസ് അടിച്ചു തകര്‍ത്തു; വീടിനുനേരെയും ആക്രമണം

Aswathi Kottiyoor

കണ്ണൂർ ജില്ല സ്കൂൾ കായികമേള: ഞായറാഴ്ച വേണ്ടെന്ന് തല​ശ്ശേരി രൂപത

Aswathi Kottiyoor

ആസിഡാക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. മണത്തണ സ്വദേശി ബിജു ചാക്കോയാണ് തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Aswathi Kottiyoor
WordPress Image Lightbox